ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ ഭരണഘടനയെ അപഹസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെ മുൻ ജഡ്ജിമാർ ഉൾപ്പെടെയുള്ള 12 പേർ സുപ്രീം കോടതിക്ക് കത്തയച്ചു. നിയമവ്യവസ്ഥയെ അട്ടിമറിക്കുന്ന വിഷയത്തിൽ കോടതി സ്വമേധയാ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നോട്ടീസ് നൽകാതെയാണ് പ്രതിഷേധിച്ചവരുടെ വീട് ഇടിച്ചുനിരത്തിയത്. ഇത്തരം പ്രവൃത്തികൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുവാദം നൽകുന്നത് പ്രതിഷേധക്കാരെ പൊലീസ് പീഡിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കത്തിൽ പറയുന്നു.
ജഡ്ജിമാരായ ബി.സുദർശൻ റെഡ്ഡി, വി.ഗോപാല ഗൗഡ, എ.കെ.ഗാംഗുലി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ജഡ്ജിമാരും അഭിഭാഷകരുമാണ് കത്ത് നൽകിയത്. പ്രവാചക പരാമർശത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ ജാവേദ് അഹ്മദ് ഉൾപ്പെടെയുള്ളവരുടെ വീടുകൾ പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റിയും പൊലീസും ചേർന്ന് പൊളിച്ചു നീക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |