കൊച്ചി: സോളാർ സ്ത്രീപീഡന കേസിൽ സി.ബി.ഐ പി.സി. ജോർജിന്റെ മൊഴിയെടുത്തു. എറണാകുളം റെസ്റ്റ് ഹൗസിൽ ഒരുമണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു. പരാതിക്കാരി പീഡന വിവരങ്ങൾ തന്നോട് പറഞ്ഞതായി ജോർജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. ഹൈബി ഈഡൻ ഉൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾ എം.എൽ.എ ഹോസ്റ്റലിലും ക്ലിഫ് ഹൗസിലുമെത്തിച്ച് പീഡിപ്പിച്ചെന്നാണ് ഇരയുടെ പരാതി. ഹൈബി ഈഡനെ സി.ബി.ഐ മേയ് 13ന് ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |