കൊല്ലം: കൊല്ലം ഇന്റഗ്രേറ്റഡ് സ്കൂളും മെഡിക്കൽ- എൻജിനിയറിംഗ് എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂഷനായ ആലപ്പുഴ ആൽഫ അക്കാദമിയും ചേർന്ന് പത്താം ക്ലാസ്, പ്ളസ് ടു (സി.ബി.എസ്.ഇ, സ്റ്റേറ്റ്, ഐ.സി.എസ്.ഇ സിലബസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്കും പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കുമായി ബോധവത്കരണ സെമിനാർ 19ന് രാവിലെ 9.30ന് കൊട്ടാരക്കര, മാർത്തോമാ ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിലും വൈകിട്ട് 3ന് കൊല്ലം സി.എസ്.ഐ കൺവെൻഷൻ സെന്ററിലും നടക്കും. വ്യക്തിത്വ വികസനം, ചിട്ടയായ പഠനരീതി, ലക്ഷ്യബോധം, വിവിധ എൻട്രൻസ് പരീക്ഷകൾക്കുള്ള പരിശീലന രീതികൾ, പ്ലസ് ടുവിനു ശേഷമുള്ള മികച്ച കോഴ്സുകൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസെടുക്കും. രക്ഷിതാക്കൾക്ക് സംശയ നിവാരണത്തിനും അവസരമുണ്ട്. രജിസ്ട്രേഷന് ഫോൺ: 9778332525.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |