കൊച്ചി: സ്വർണക്കടത്തു കേസിൽ രഹസ്യമൊഴി നൽകിയ സാഹചര്യത്തിൽ ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നുമാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 22ലേക്ക് മാറ്റി. സംസ്ഥാന പൊലീസിന്റെ സംരക്ഷണം വേണ്ടെന്നും കേന്ദ്ര സർക്കാരിന്റെ സംരക്ഷണം നൽകാൻ നിർദ്ദേശിക്കണമെന്നുമാണ് സ്വപ്ന ആവശ്യപ്പെട്ടത്. ഈയാവശ്യം കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്ന് ഇ.ഡിയുടെ അഭിഭാഷകൻ വ്യക്തമാക്കിയതിനെ തുടർന്നാണ് ഹർജി മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |