ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഡൽഹി ശ്രീഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ടായതായി റിപ്പോർട്ട്. സോണിയയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായെന്നും അവർ നിരീക്ഷണത്തിലാണന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നതെന്നും പാർട്ടി അറിയിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ സോണിയയ്ക്കൊപ്പമുണ്ട്. ഇ ഡിയുടെ ചോദ്യം ചെയ്യൽ നേരിടുന്ന രാഹുൽ വ്യാഴാഴ്ച രാത്രി മുതൽ ആശുപത്രിയിൽ തുടരുകയാണ്. 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയയ്ക്കും ഇ ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ്. ജൂൺ രണ്ടിനാണ് സോണിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പന്ത്രണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |