രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജയിലർ എന്നു പേരിട്ടു. നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. രജനികാന്തിന്റെ 169-ാം ചിത്രമാണിത്. ജൂലായിൽ ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ആരംഭിക്കും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം ഒരുക്കുന്നത്. നെൽസനൊപ്പം അനിരുദ്ധ് ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. രജനികാന്തിനൊപ്പം ഇത് മൂന്നാം തവണയാണ് അനിരുദ്ധ് ഒന്നിക്കുന്നത്.അതേസമയം ജയിലറിൽ മലയാളത്തിലെ ഒരു പ്രമുഖ താരം അഭിനയിക്കുന്നുണ്ട്. പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |