തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷര ബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് നൂറോളം സാഹിത്യ, സാംസ്കാരിക നായകർ ഒപ്പുവച്ച കത്ത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും കൈമാറി. എം.ടി. വാസുദേവൻ നായർ, പ്രൊഫ. എം.കെ. സാനു, സാറാ ജോസഫ്, സക്കറിയ, പ്രൊഫ. എം.എൻ. കാരശ്ശേരി, പ്രൊഫ. കെ.ജി. ശങ്കരപിള്ള, ഡോ. ദേശമംഗലം രാമകൃഷ്ണൻ, വി.കെ. ശ്രീരാമൻ, ജയരാജ് വാരിയർ, കുരീപ്പുഴ ശ്രീകുമാർ ശിഹാബുദീൻ പൊയ്ത്തുംകടവ് തുടങ്ങിയവരാണ് കത്തിൽ ഒപ്പിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |