തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ശിവഗിരിയിൽ മെഗായോഗ സംഘടിപ്പിക്കും. ശിവഗിരി തീർത്ഥാടന ഓഡിറ്റോറിയത്തിൽ രാവിലെ 9ന് ആരംഭിക്കുന്ന യോഗയിൽ ശിവഗിരി ഹൈസ്കൂൾ, ശിവഗിരി ഹയർസെക്കൻഡറി സ്കൂൾ, ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂൾ, ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളജ് ഒഫ് നഴ്സിംഗ്, സ്കൂൾ ഒഫ് നഴ്സിംഗ്, ശിവഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ്, ട്രസ്റ്റ് ബോർഡ് അംഗവും ശിവഗിരി സ്കൂൾ മാനേജരും മെഡിക്കൽ മിഷൻ ആശുപത്രി സെക്രട്ടറിയുമായ സ്വാമി വിശാലാനന്ദ, ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ, സ്വാമി സൂക്ഷ്മാനന്ദ, മഠത്തിലെ മറ്റു സന്യാസിമാർ, വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം.ഷാജി, സി.ബി.ഐ സ്പെഷ്യൽ ജഡ്ജി കെ. സനിൽകുമാർ, വർക്കല ഡിവൈ.എസ്.പി പി.നിയാസ്, എൻ.സി.സി വർക്കല ബറ്റാലിയൻ ചീഫ്, ശിവഗിരി മെഡിക്കൽ മിഷൻ യോഗാ പ്രകൃതി ചികിത്സ വിഭാഗം ഡയറക്ടർ ഡോ.കെ. ജയകുമാർ, ഡോ. അമൃത തുടങ്ങിയവർ പങ്കെടുക്കും. സ്വാതന്ത്രത്തിന്റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവ് സന്ദേശവും ചടങ്ങിൽ നൽകും. ചടങ്ങുകൾ ശിവഗിരി ടി.വിയിൽ തത്സമയം സംപ്രേഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |