കൊച്ചി : ഡോളർക്കടത്ത് കേസിൽ സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് നൽകില്ല. രഹസ്യമൊഴി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളി. ഡോളർ കടത്തുകേസിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് നൽകാൻ സാധിക്കില്ലെന്നാണ് കോടതി ഉത്തരവിട്ടത്. രഹസ്യമൊഴി നൽകുന്നതിനെ അന്വേഷണ ഏജൻസിയായ കസ്റ്റംസ് എതിർത്തിരുന്നു.
രഹസ്യമൊഴി നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവാണ് കസ്റ്റംസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്വേഷണം പൂർത്തിയാകാത്ത കേസുകളിൽ രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജൻസിക്ക് നൽകരുതെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നതെന്ന് കസ്റ്റംസ് വാദിച്ചു. ഇത് കണക്കിലെടുത്താണ് പ്രത്യേക കോടതിയുടെ ഉത്തരവ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |