ബഫർ സോൺ വിഷയത്തിൽ വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ് എഫ് ഐയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ബഫർ സോൺ വിഷയത്തിൽ എസ് എഫ് ഐക്ക് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പേടിയാണെന്ന് രാഹുൽ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു പ്രതികരണം.
രാഹുൽ ഗാന്ധിയുടെ ഓഫീസിന് അധികം അകലമില്ലാത്ത ബാലുശേരിയിലാണ് ഒരു ഡിവൈഎഫ്ഐക്കാരനെ എസ്ഡിപിഐക്കാർ മർദ്ദിച്ചതെന്നും അതിനെതിരെ ഒരു വാക്കു കൊണ്ട് പ്രതിഷേധിക്കാൻ പോലും നാണമില്ലാത്തവരാണ് എസ് എഫ് ഐക്കാരെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പണ്ട് നാല് പേര് ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രാഹുൽ ഓർമിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പേടിച്ച് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഓഫീസ് അടിച്ചു തകർക്കുകയും ചെയ്ത SFIക്കാരോട് രണ്ട് കാര്യം പറയാം.
1) ആ ഓഫിസിൽ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിലാണ് നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ SDPIക്കാരൻ അടിച്ച് പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാൻ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങൾ.
2) പണ്ട് നാല് പേര് ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |