മുംബയ്: മാനേജർ, അസി. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഉൾപ്പെടെയുള്ള 226 തസ്തികകളിലേക്ക് ഐ.ഡി.ബി.ഐ അപേക്ഷ ക്ഷണിച്ചു. ജനറൽ, സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ, ഒ.ബി.സി എന്നിവർക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കപ്പെടും. ഉദ്യോഗാർത്ഥികൾക്ക് www.idbibank.in എന്ന വെബ്സൈറ്റിൽ ജൂലായ് 10 അവരെ അപേക്ഷിക്കാം.
നോർത്ത്ഈസ്റ്റ് റെയിൽവെയിൽ
ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ്
ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് റെയിൽവെ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ner.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാനതീയതി ജൂലായ് 5. ജൂനിയർ ടെക്. അസോ(വർക്ക്സ്)-15, ജൂനിയർ. ടെ്. അസോ(ഇലക്ട്രിക്ക്/ ടി.ആർ.ഡി)-2, ജൂനി.ടെക്. അസോ(സിഗ്നൽ)-3 എന്നിവയാണ് ഒഴിവുകൾ. അപേക്ഷാഫീസ് 500 രൂപ. പേഴ്സണാലിറ്റി, ഇന്റലിജന്റ്സ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് ബാങ്ക് ചാർജിനുശേഷമുള്ള തുക തിരികെ നൽകും.
വനിതാ കമ്മിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷനിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷനിൽ അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിലുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ എൻ.ഒ.സി സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ജൂലായ് 12നകം ലഭ്യമാക്കണം.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ വേദാന്ത വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലായ് 4ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |