അഗർത്തല: ത്രിപുര ഉപതിരഞ്ഞടുപ്പിൽ നാലിൽ മൂന്ന് സീറ്റും സ്വന്തമാക്കി ബിജെപി. ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മാണിക് സാഹ 6,104 വോട്ടിന് ബൊർഡോവാലി മണ്ഡലത്തിൽ നിന്ന് ജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
#Tripura CM @DrManikSaha2 wins bye-elections to Town Bordowali constituency pic.twitter.com/IgkbBtnwCm
— ইন্দ্রজিৎ | INDRAJIT (@iindrojit) June 26, 2022
ബൊർഡോവാലി, ജുബരജ്‌നഗർ, സുർമ എന്നീ മണ്ഡലങ്ങളാണ് ബിജെപി സ്വന്തമാക്കിയത്. നാലാമത്തെ മണ്ഡലമായ അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് 3,163 വോട്ടിനാണ് ജയിച്ചത്.
മുഖ്യമന്ത്രിയായിരുന്ന വിപ്ളവ് ദേവ് അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് രാജ്യസഭാ എംപിയായിരുന്ന മാണിക് സാഹ ചുമതലയേറ്റത്. ഉപതിരഞ്ഞെടുപ്പിൽ ജയിച്ചാൽ മാത്രമേ മുഖ്യമന്ത്രിയായി അദ്ദേഹത്തിന് തുടരാൻ സാധിക്കുമായിരുന്നുള്ളൂ. താമസിയാതെ മാണിക് സാഹ എംപി സ്ഥാനം ഒഴിയും. ബിജെപി എംഎൽഎയായിരുന്ന ആശിഷ് കുമാർ സാഹ സ്ഥാനമൊഴിഞ്ഞ് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയായിരുന്നു ബൊർഡോവാലിയിൽ ഉപതിരഞ്ഞടുപ്പ് നടന്നത്. ജൂൺ 23നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |