SignIn
Kerala Kaumudi Online
Thursday, 19 September 2024 2.06 AM IST

അമൃതയെ ചേർത്ത് പിടിച്ചുള്ള ചിത്രവുമായി ഗോപി സുന്ദർ; 'നിങ്ങൾ മമ്മൂക്കയുടെ ജനുസ് ആണല്ലോ' എന്ന് കമന്റ്

Increase Font Size Decrease Font Size Print Page
amrutha-suresh-gopi-sunda

അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായ താരദമ്പതികളാണ് ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും. ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 'wind' എന്ന അടിക്കുറിപ്പോടെ ഗോപി സുന്ദർ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രണ്ടുപേരും പരസ്പരം മുഖത്ത് നോക്കി ചിരിക്കുന്ന മനോഹരമായ സെൽഫി പകർത്തിയിരിക്കുന്നത് ഗോപി സുന്ദറാണ്. അമൃതയുടെ അനുജത്തിയും ഗായികയുമായി അഭിരാമി സുരേഷും ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. നിരവധിപേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. 'നിങ്ങൾ മമ്മൂട്ടിയുടെ ജനുസ് ആണല്ലോ, ഗ്ലാമർ ഇച്ചിരി കൂടുന്നുണ്ട്' എന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

View this post on Instagram A post shared by Gopi Sundar Official (@gopisundar__official)

അടുത്തിടെയാണ് ഇരുവരും പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതായും അൃതയും ഗോപി സുന്ദറും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ച് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അമൃത ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOPI SUNDER, AMRUTHA SURESH, INSTAGRAM, VIRAL PICS, CELEBRITY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.