SignIn
Kerala Kaumudi Online
Thursday, 19 September 2024 1.59 AM IST

105ാം വയസിൽ അത്‌ലറ്റിക്‌സിൽ സ്വർണമെഡൽ; വെറും സെക്കന്റുകൾകൊണ്ട് നൂറ് മീറ്റർ ഓടിക്കയറിയത് ചരിത്രത്തിലേയ്ക്ക്

Increase Font Size Decrease Font Size Print Page
rambai

നിശ്ചയദാർഢ്യമുണ്ടെങ്കിൽ വയസ് വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് 105 വയസുകാരിയായ രാംബായ്. ദേശീയ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ അത്‌ലറ്റിക്‌സ് റെക്കോർഡ് ബുക്കിൽ ഇടം നേടിയിരിക്കുകയാണ് ഈ മുത്തശ്ശി. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വഡോദരയിൽ സംഘടിപ്പിച്ച ഓട്ടമത്സരത്തിലാണ് രാംബായ് സ്വർണമെഡൽ കരസ്ഥമാക്കിയത്.

വെറും 45.40 സെക്കന്റുകൾകൊണ്ട് നൂറ് മീറ്റർ ഓടി രാംബായ് ചരിത്രം കുറിച്ചിരിക്കുന്നു. അഞ്ച് വർഷം മുൻപ് 101ാമത്തെ വയസിൽ 70 സെക്കന്റുകൾകൊണ്ട് നൂറ് മീറ്റർ ഓടിതീർത്ത മാൻ കൗറിന്റെ റെക്കോർഡാണ് രാംബായ് തന്റെ പേരിൽ എഴുതിചേർത്തത്. 2017ൽ നടന്ന ലോക മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിലായിരുന്നു മാൻ കൗർ റെക്കോർഡ് നേടിയത്.

വഡോദരയിൽ തന്നെ മറ്റൊരു മത്സരത്തിലും സ്വർണമെഡൽ നേടിയിരിക്കുകയാണ് രാംബായ്. 200 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനവും രാംബായിക്ക് തന്നെ. ഒരു മിനിട്ട് 52.17 സെക്കന്റുകൾകൊണ്ടാണ് രാംബായ് 200 മീറ്റർ ഓടിതീർത്തത്. ഹരിയാനയിലെ കദ്മ സ്വദേശിയാണ് രാംബായ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAMBAI, ATHLETICS, GOLD, MEDAL, 105 YEARS, OLD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.