SignIn
Kerala Kaumudi Online
Friday, 26 April 2024 5.47 PM IST

പി.ടി. ഉഷ, ഇളയരാജ രാജ്യസഭയിലേക്ക്, അഭിനന്ദിച്ച് പ്രധാനമന്ത്രി

usha

ന്യൂഡൽഹി: കേരളം ഇന്ത്യയ്‌ക്ക് സംഭാവന ചെയ്‌ത എക്കാലത്തെയും മികച്ച അത്‌ലറ്റ് പി.ടി. ഉഷയെ കേന്ദ്ര സർക്കാർ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്‌തു. പ്രശസ്‌ത സംഗീത സംവിധായകൻ ഇളയരാജ, പ്രശസ്‌ത തെലുങ്കു ചലച്ചിത്ര സംവിധായകൻ വി. വിജയേന്ദ്ര പ്രസാദ് , കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്ര ധർമ്മാധികാരിയും പൊതുപ്രവർത്തകനുമായ ഡോ. വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്‌തിട്ടുണ്ട്.

പി.ടി. ഉഷ എല്ലാ ഇന്ത്യക്കാർക്കും പ്രചോദനമാണെന്നും പുതിയ അത്‌ലറ്റുകളെ വാർത്തെടുക്കാൻ കായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അവരുടെ ശ്രമങ്ങൾ പ്രശംസനീയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്‌തു. സ്ഥാനലബ്‌ധിയിൽ പ്രധാനമന്ത്രി ഉഷയെ അഭിനന്ദിച്ചു.

കലാ, സാംസ്‌കാരിക, കായിക, മാദ്ധ്യമ മേഖലകളിലെ പ്രമുഖരായ 12 പേരെയാണ് രാജ്യസഭയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാറ്. കേരളത്തിൽ നിന്ന് ഒടുവിൽ ചലച്ചിത്ര താരം സുരേഷ് ഗോപിയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DELHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.