SignIn
Kerala Kaumudi Online
Thursday, 19 September 2024 11.57 AM IST

ഉഷാജോർജിന്റെ കൊന്ത ശാപം ഫലിച്ചു; ഒരാഴ്‌ച തികഞ്ഞില്ല,​ നാലാം ദിവസം തന്നെ പിണറായിക്ക് ശാപമേറ്റെന്ന് സോഷ്യൽ മീഡിയ

Increase Font Size Decrease Font Size Print Page
usha-george

സജി ചെറിയാൻ രാജി പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് കൊന്തയുമായി ബന്ധപ്പെട്ട ട്രോളുകളാണ്. എന്റെയീ കൊന്ത ഉണ്ടെങ്കിൽ ഒരാഴ്ചയ്‌ക്കകം അയാൾ അനുഭവിക്കും എന്നായിരുന്നു പി സി ജോർജിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യ ഉഷ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.

'ഒരാഴ്ച തികയ‌്ക്കും മുമ്പ് തന്നെ പിണറായിക്ക് വലിയ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിലെ ആദ്യത്തെ രാജിയാണ് ഇന്നലെ സംഭവിച്ചത്. കൊന്തയുടെ ശക്തി,​ പി സിയുടെ ഭാര്യയുടെ ശാപം ഫലിച്ചു എന്നൊക്കെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഏറെയും പ്രചരിക്കുന്നത്.

ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് വെടിവച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലിൽ കൂടി വിട്ടാലും എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയിൽ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചയ്‌ക്കുള്ളിൽ അയാൾ അനുഭവിക്കും.

അനുഭവിച്ചേ തീരൂ. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലിൽ ഇടാമോ. പിണറായിയുടെ പ്രശ്‌നങ്ങൾ പുറത്തറിയാതിരിക്കാനാണ് പി സിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിൽ കളിച്ചവർക്ക് കുടുംബത്തിന്റെ ശാപം കിട്ടും. 'ഇങ്ങനെയായിരുന്നു ഉഷ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. വീഡിയോ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SOCIAL MEDIA, KERALA, PC GEORGE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.