SignIn
Kerala Kaumudi Online
Friday, 26 April 2024 9.31 AM IST

'ഇത് കൗരവ സഭയല്ല നിയമസഭയാണ്'; എം എം മണിയുടെ പരാമർശം സഭ രേഖകളിൽ നിന്ന് നീക്കണമെന്ന് വി ഡി സതീശൻ

vd-satheesan

തിരുവനന്തപുരം: വടകര എംഎല്‍എ കെ കെ രമയ്‌ക്കെതിരെ എം എം മണി നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ' സഭ രേഖകളിൽ നിന്ന് പരാമർശം നീക്കണം. ഇത് കൗരവ സഭയല്ല, അങ്ങനെ ആക്കരുത്. ഇത് കേരള നിയമസഭയാണെന്ന് ഓർമവേണം.'- സതീശൻ പറഞ്ഞു. വിവാദ പരാമർശം സഭ രേഖകളിൽ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

മണിയുടെ പരാമർശം പിൻവലിക്കണമെന്ന പ്ലക്കാർ‌ഡുകളോടെയാണ് പ്രതിപക്ഷം രാവിലെ സഭയിൽ എത്തിയത്. എന്നാൽ ചോദ്യോത്തരവേളയും ശൂന്യവേളയും തടസപ്പെടുത്തിയില്ല. ശൂന്യവേളയ്ക്ക് ശേഷമാണ് വി ഡി സതീശൻ ഈ വിഷയം സഭയിൽ ഉന്നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN, NIYAMASABHA, MM MANI, KK REMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.