രണ്ടാം സെമസ്റ്റർ എം.സി.എ (സപ്ലിമെന്ററി - 2015 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
അഞ്ചും ആറും സെമസ്റ്റർ (വിദൂരവിദ്യാഭ്യാസം)സോഷ്യോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 29 വരെ അപേക്ഷിക്കാം.
അവസാന വർഷ ബി.എ ആന്വൽ സ്കീം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളിൽ ഫിലോസഫി, മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സംസ്കൃതം (സ്പെഷ്യൽ), പൊളിറ്റിക്കൽ സയൻസ് മെയിൻ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.എസ്സി (വിദൂരവിദ്യാഭ്യാസം - റഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018, 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ പബ്ലിക് അഡ്മിനിസ്ട്രേഷൻ (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
മൂന്നാം വർഷ എൽ എൽ.ബി (മേഴ്സിചാൻസ് - 1998 അഡ്മിഷന് മുൻപ്) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ എം.സി.എ (റഗുലർ,സപ്ലിമെന്ററി - 2015 സ്കീം) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ബിടെക് പരീക്ഷകൾ പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലാ ബിടെക് കോഴ്സുകളുടെ രണ്ടും,നാലും,ആറും സെമസ്റ്റർ പരീക്ഷ പുനഃക്രമീകരിച്ചു. രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഓഗസ്റ്റ് 9നും ആറാം സെമസ്റ്റർ പരീക്ഷകൾ 12നും നാലാം സെമസ്റ്റർ പരീക്ഷകൾ 19നും ആരംഭിക്കും.
പ്രസ്ക്ലബിൽ ജേർണലിസം കോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ഒരു വർഷ ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ആറു മാസത്തെ കണ്ടൻസ്ഡ് ജേർണലിസം ബിരുദാനന്തര ഡിപ്ലോമ സായാഹ്ന കോഴ്സിൽ പ്രവേശനത്തിന് പ്രായപരിധിയില്ല. യോഗ്യത: ബിരുദം. ക്ലാസ് സമയം വൈകിട്ട് 6 മുതൽ 7.30 വരെ. ജൂലായ് 31നകം അപേക്ഷിക്കണം.അപേക്ഷാഫോം www.keralapressclub.comൽ. 500 രൂപ അപേക്ഷാഫീസ് പ്രസ്ക്ലബിന്റെ അക്കൗണ്ടിൽ അടച്ചതിന്റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തിയുള്ള അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ : ijtrivandrum@gmail.com. ഫോൺ: 9447013335, 0471-2330380.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |