SignIn
Kerala Kaumudi Online
Friday, 20 September 2024 2.16 AM IST

ഗർഭഛിദ്രം ; കോടതിവിധികളും ആശയക്കുഴപ്പങ്ങളും

Increase Font Size Decrease Font Size Print Page

photo

അമേരിക്കയിൽ ജൂൺ 24 ന് ഗർഭച്ഛിദ്രം സംബന്ധിച്ച വളരെ മഹത്തായൊരു കോടതി ഉത്തരവുണ്ടായി. പുതിയ ഉത്തരവനുസരിച്ച് അമേരിക്കയിൽ സ്ത്രീകൾക്ക് ഗർഭഛിദ്രം സംബന്ധിച്ച് ഭരണഘടന അവകാശങ്ങൾ നൽകുന്നില്ല, മാത്രമല്ല കോടതി ഗർഭഛിദ്രം കുറ്റമാക്കുകയും ചെയ്തു. എന്നാൽ അമ്മയുടെയോ കുഞ്ഞിന്റെയോ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ ഗർഭഛിദ്രം അനുവദനീയമാണ്.

അമേരിക്കയിൽ ഗർഭഛിദ്രം കുറ്റകരമാക്കിയ സാഹചര്യത്തിൽ പീഡനത്തിനിരയായി ഗർഭിണിയായ സ്ത്രീയ്‌ക്ക് തനിക്ക് ഇഷ്ടമില്ലെങ്കിലും പ്രസവിക്കേണ്ടി വരും. അബോർഷൻ അനുവദിക്കാത്തതിനാൽ അമേരിക്കയിൽ ഓരോ വർഷവും ഏകദേശം 50,000 കുട്ടികൾ ജനിക്കാനുള്ള സാദ്ധ്യതയുണ്ട്. ഈ കോടതി ഉത്തരവനുസരിച്ചു അമേരിക്കയിലെ ഏകദേശം 26 സംസ്ഥാനങ്ങളിലും ഉടനെ ഗർഭഛിദ്രം തടയപ്പെടും. അവിടെയുള്ള റിപ്പബ്ലിക് പാർട്ടിയും കോടതിയുടെ ഈ തീരുമാനത്തെ അനുകൂലിക്കുന്നുണ്ട്. സുവിശേഷകരാണ് ഈ വിധിയെ അനുകൂലിക്കുന്നവരിൽ അധികവും. അമേരിക്കയിൽ ഗർഭഛിദ്രത്തിന് അനുകൂലമായി 1973 ൽ നിലവിൽവന്ന വിധിയാണ് ഇതോടെ ഇല്ലാതായത് .

ഗർഭഛിദ്രവും ഇന്ത്യയും

ഇന്ത്യയിൽ ഗർഭച്ഛിദ്രത്തെ നിയമങ്ങൾ വളരെ വ്യക്തമാണ്. 50 വർഷമായി ചില നിബന്ധനകളോടെ ഗർഭച്ഛിദ്രത്തിന് അനുമതി നല്കിയിട്ടുണ്ട്. MTP ആക്ടിൽ ഗർഭച്ഛിദ്രം സംബന്ധിച്ച വിശദമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഗർഭച്ഛിദ്രം ആവശ്യമെങ്കിൽ 24 ആഴ്ചകൾക്കുള്ളിൽ അത് ചെയ്യാനുള്ള അനുവാദമുണ്ട്. ഏതൊക്കെ സാഹചര്യങ്ങളിൽ ഇത് സാദ്ധ്യമാകുമെന്നതും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പീഡനത്തിന് ഇരയായി ഗർഭിണിയാകുന്ന സാഹചര്യത്തിലും പ്രസവിച്ചാൽ അമ്മക്കും കുഞ്ഞിനും ജീവഹാനിയുണ്ടാകുന്ന സാഹചര്യത്തിലും ഗർഭഛിദ്രം ചെയ്യാം.

ഇന്ത്യയിൽ ദിവസേന എട്ട് സ്ത്രീകൾ സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം കാരണം മരിക്കുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും ഭാര്യഭർത്താക്കന്മാർ ആൺകുട്ടികൾ ജനിക്കാൻ ആഗ്രഹിക്കുന്നവരാണ്. പെൺകുട്ടികളുള്ളവർ വീണ്ടും ജനിക്കാൻ പോകുന്നതും പെൺകുട്ടിയാണെന്ന് അറിഞ്ഞാൽ ഗർഭഛിദ്രം നടത്തി അതിനെ ഇല്ലായ്‌മ ചെയ്യുന്നു. ഗർഭകാലത്ത് ലിംഗനിർണയത്തിനുള്ള fetal ultrasound മെഷീനുകൾ സർക്കാർ നിരോധിച്ചിട്ടും ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ധാരാളമായി ഇവ ഉപയോഗിക്കുന്നുണ്ട്.

ഗർഭഛിദ്ര നിയമത്തിന്റെ ദുരുപയോഗം കൂടിവരുന്ന സാഹചര്യത്തിൽ കോടതികൾക്ക് കർശന നടപടി സ്വീകരിക്കേണ്ടിവരും. കോടതിയുടെ ലക്ഷ്യം സമൂഹത്തിന്റെ നന്മയാണ്. അമേരിക്കയിൽ 18 ശതമാനം അമ്മമാർ ഒറ്റയ്‌ക്ക് താമസിക്കുന്നുണ്ട്. 35 ശതമാനം ലിവിംഗ് ടുഗതർ ബന്ധങ്ങളിലൂടെ കുട്ടികൾ ജനിക്കുന്നു.

അമേരിക്കയിൽ സുപ്രീം കോടതി ഗർഭച്ഛിദ്ര നിയമം സംബന്ധിച്ച് പുതിയ ഉത്തരവിറക്കുമ്പോൾ ഈ സാഹചര്യങ്ങൾ എത്രത്തോളം പരിഗണിച്ചെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. ഇന്ത്യയിലും അപകടമായ രീതിയിൽ ഗർഭഛിദ്രങ്ങൾ നടക്കുന്നതിനാൽ അമേരിക്കയിലെപ്പോലെ ഇവിടെയും ഗർഭഛിദ്രത്തിനുള്ള സ്വാതന്ത്ര്യത്തിന്മേൽ കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിടയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ABORTION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.