SignIn
Kerala Kaumudi Online
Friday, 20 September 2024 12.59 PM IST

പലിശ 4 ശതമാനം: സംരംഭക വായ്പാ പദ്ധതിക്ക് തുടക്കം

Increase Font Size Decrease Font Size Print Page
k-bip

തിരുവനന്തപുരം: വ്യവസായവകുപ്പ് സംരംഭകവർഷം ആചരിക്കുന്നതിന്റെ ഭാഗമായി നാലുശതമാനം പലിശനിരക്കിൽ നടപ്പാക്കുന്ന വായ്പാപദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ മന്ത്രി പി.രാജീവ് നിർവഹിച്ചു. 13 അപേക്ഷകർക്ക് മന്ത്രി വായ്പാവിതരണം നടത്തി. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നേതൃത്വത്തിലാണ് സംരംഭക വായ്പാപദ്ധതി നടപ്പാക്കുന്നത്.

പുതിയ എം.എസ്.എം.ഇകൾക്കും നിലവിലുള്ളവയ്ക്കും പ്രയോജനകരമാണ് കേരള സംരംഭക വായ്പാപദ്ധതി. 10 ലക്ഷം രൂപവരെയുള്ള വായ്പകൾക്കാണ് പലിശയിളവ്. വായ്പയ്ക്കായി അപേക്ഷിക്കാൻ പ്രത്യേക പോർട്ടലുണ്ട്. അപേക്ഷകന് ഉദ്യം രജിസ്‌ട്രേഷൻ വേണം. അഞ്ചുലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസത്തിനകവും 10 ലക്ഷം വരെയുള്ളത് ഒരു മാസത്തിനുള്ളിലും തീർപ്പാക്കും. തദ്ദേശസ്ഥാപനങ്ങളിൽ ആഗസ്റ്റിൽ വായ്പാമേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്ഥാപനങ്ങളിൽ നിയമിച്ച ഇന്റേണുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. എസ്.എൽ.ബി.സി കൺവീനർ എസ്.പ്രേംകുമാർ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എം.ജി.രാജമാണിക്കം, വ്യവസായവകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെ.എഫ്.സി എക്സിക്യുട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രൻ, ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, സി.ഐ.ഐ ചെയർ ജീമോൻ കോര, ഫിക്കി കോ-ചെയർ എം.ഐ.സഹദുള്ള, സി.ഐ.ഐ കേരള പ്രതിനിധി ഗണേഷ്, ടൈ കേരള എക്സിക്യുട്ടീവ് ഡയറക്ടർ അരുൺനായർ, വ്യവസായവകുപ്പ് ജോയിന്റ് ഡയറക്ടർ ജി.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

കൂടുതൽ നിക്ഷേപം, തൊഴിൽ

'എന്റെ സംരംഭം നാടിന്റെ അഭിമാനം" എന്ന മുദ്രാവാക്യവുമായി സംരംഭകരെ തേടിപ്പോകുന്ന നയമാണ് സർക്കാരിനുള്ളതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ വ്യവസായം, സഹകരണം, തദ്ദേശസ്വയംഭരണ വകുപ്പുകൾ യോജിച്ചാണ് സംരംഭക വായ്‌പാ പദ്ധതി നടപ്പാക്കുന്നത്.

 കഴിഞ്ഞ സാമ്പത്തികവർഷം 21,949.59 കോടി രൂപയുടെ നിക്ഷേപം വന്നുവെന്നും 92,955 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, TRIVANDRUM, P RAJEEV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.