SignIn
Kerala Kaumudi Online
Friday, 20 September 2024 7.01 PM IST

സിൽവർ ലൈൻ നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതി ,​ കേന്ദ്രത്തിന്റെ അനുമതിയോടെയേ നടപ്പാക്കാനാവൂ,​ അനുമതി ലഭിക്കാത്തത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം : സിൽവർ ലൈൻ നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി വാ‌ർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അനുമതി കിട്ടുമ്പോഴേക്കും സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിസാണ് ആന നടപടികളിലേക്ക് കടന്നത്. നിർഭാഗ്യകരമായ കാര്യമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്രസർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ നേരത്തേ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.ഇത് എൽ.ഡി.എഫിന്റെ പദ്ധതിയായാണ് പലരുംകാണുന്നത്. നാടിന്റെ നല്ല നാളേക്ക് നേണ്ടിയുള്ള പദ്ധതിയാണിതെന്ന് തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SILVERLINE, CM PINARAYI VIJAYAN, K RAIL, NARENDRA MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.