SignIn
Kerala Kaumudi Online
Sunday, 28 April 2024 2.18 AM IST

കോട്ടയത്ത് വൻ തീപിടിത്തം; റേഷൻ കടയും പോസ്റ്റ് ഓഫീസും പൂർണമായും കത്തിനശിച്ചു

fire

കോട്ടയം:മേലുകാവിലുണ്ടായ വൻ തീപിടിത്തത്തിൽ റേഷൻ കട, പലചരക്ക് കട, പോസ്റ്റ് ഓഫീസ് എന്നിവ ഉൾപ്പെടെ നിരവധി കടകൾ പൂർണമായും കത്തിനശിച്ചു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കടകൾക്ക് തീപിടിച്ചത്. പാൽ വാങ്ങാനായി പോയവരാണ് തീ ആളിക്കത്തുന്നത് ആദ്യം കണ്ടത്. ഇവർ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. പാലായിൽ നിന്നും ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. എന്നാൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ റേഷൻ കടയും പലചരക്ക് കടയും പൂർണമായും കത്തിനശിച്ചിരുന്നു. പോസ്റ്റോഫീസിലെ പല വിലപ്പെട്ട രേഖകളും നശിച്ചു. ഓടിട്ട പഴയ കെട്ടിയമായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MASSIVE FIRE, FIRE BREAKS OUT, KOTTAYAM, FIRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.