SignIn
Kerala Kaumudi Online
Thursday, 19 September 2024 1.10 PM IST

ഇടുക്കി അണക്കെട്ട് ബ്ലൂ അലർട്ടിലേക്ക്

Increase Font Size Decrease Font Size Print Page
idduki

ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് 2373.96 അടിയായതോടെ ഇടുക്കി അണക്കെട്ട് ബ്ലൂ അലർട്ടിനരികിൽ. ഒന്നരടയി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് ലെവലായ 2375.53 ആകും. 2381.53ൽ ഓറഞ്ചും, 2382.53 ൽ റെഡ് അലർട്ടുകൾ പ്രഖ്യാപിക്കും. തുടർന്ന് അണക്കെട്ട് തുറക്കാൻ നടപടിയെടുക്കും.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കൂടുതലാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 74.6 മില്ലി മീറ്റർ മഴ പെയ്തപ്പോൾ 33.117 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലെത്തി. ഇതിലൂടെ 48.55 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മൂലമറ്റം പവർഹൗസിൽ 14.39 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ 134.75 അടിയാണ് ജലനിരപ്പ്. 137.75 അടിയാണ് നിലവിലെ റൂൾലെവൽ. സെക്കൻഡിൽ 2514 ഘനയടി വെള്ളം ഡാമിലെത്തുന്നുണ്ട്. 1867 ഘനയടി വെള്ളം വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. 71 അടി പരമാവധി സംഭരണശേഷിയുള്ള വൈഗയിലെ ജലനിരപ്പ് ഇപ്പോൾ 69 അടിയാണ്.

 ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാർ, പെരിങ്ങൽക്കുത്ത് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ ഇരട്ടയാറൊഴിച്ചുള്ള അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. ആനയിറങ്കൽ, മാട്ടുപ്പെട്ടി, ചെങ്കുളം ഡാമുകൾ ബ്ലൂ അല‌ർട്ടിനടുത്താണ്. ജലസേചന വകുപ്പിന്റെ 15 അണക്കെട്ടുകളും തുറന്നിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KERALA RAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.