പെരിന്തൽമണ്ണ: സി.പി.എം കൂട്ടിലങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറ്റുമുറിയിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.എൻ മോഹൻദാസ് അദ്ധ്യക്ഷനായി. ഡോ. മുബാറക് സാനി, കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹുസൈൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാൽ, ഇ.എം.എസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. മുഹമ്മദ്, വി. ശശികുമാർ, പി.കെ അബ്ദുള്ള നവാസ്, എം.പി. അലവി, കെ. അൻവർ, എം. മുസ്തഫ, ഡോ.ഫാത്തിമ, പ്രസംഗിച്ചു. കെ.പി. രാമനാഥൻ, പി.പി സുഹറാബി, എം.പി സലീം, എം. സുരേഷ് , മോഹനൻ പുളിക്കൽ, ടി.പി അബൂബക്കർ, കെ.പി മുസ്തഫ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |