SignIn
Kerala Kaumudi Online
Thursday, 19 September 2024 3.41 PM IST

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ആറ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, പരീക്ഷകൾ മാറ്റിവച്ചു

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമ്പൂർണ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോതമംഗലം, മൂവാറ്റുപുഴ, തിരുവല്ല, ചാലക്കുടി, വെള്ളരിക്കുണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു.കൊല്ലത്ത് അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അംഗനവാടികൾക്കും ജില്ല കളക്ടർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എം ജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. കേന്ദ്ര സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള പരീക്ഷകൾ മാറ്റിവച്ചു. വെള്ളിയാഴ്ച വരെയുള്ള പരീക്ഷകളാണ് മാറ്റിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RAIN, SCHOOL, KOZHIKODE, ERNAKULAM, KOLLAM, MG UNIVERSITY, EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.