ചൂടോടെയും രുചിയോടെയും വെറും 15 മിനിറ്റുകൊണ്ട് ഒരു ഗാർലിക് സൂപ്പ് ഉണ്ടാക്കിയാലോ. അതും ഈ മഴക്കാലത്ത് കൂടിയാവുമ്പോൾ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സൂപ്പാണ് ഇത്. പനി, വയറുവേദന, ജലദോഷം പോലുള്ള അസുഖങ്ങളിൽ നിന്ന് ഒരുപരിധി വരെ രക്ഷനേടാനും ഈ ഗാർലിക് സൂപ്പ് കൊണ്ട് കഴിയും. ഈ മഴക്കാലത്ത് വളരെ പെട്ടെന്ന് തയാറാക്കാവുന്ന സൂപ്പ് കൂടിയാണിത്. എന്നാൽ അത് ഏങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ.
ചേരുവകൾ
തയാറാക്കുന്ന വിധം
ഒരു വലിയ ചട്ടിയിലേക്ക് ഒലിവ് ഓയിലോ സൂര്യകാന്തി എണ്ണയോ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് 1/2 ടീസ്പൂൺ ജീരകം ചേർക്കുക. തുടർന്ന് ഒരു സാവള ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റി കൊടുക്കുക. അത് വഴണ്ടു വരുമ്പോഴേക്കും അതിലേക്ക് 4 വെളുത്തുള്ളി അല്ലി ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഒരു ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞതും ഇട്ട് കുടുക്കുക അതിലേക്ക് 1-2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ഉപ്പ് ഇട്ട് കൊടുത്തതിനുശേഷം ഒരു 10 മിനിറ്റേക്ക് മീഡിയം ഫ്ലെയ്മിൽ മൂടിവെയ്ക്കുക. 10 മിനിറ്റിനുശേഷം അതിലേക്ക് 1/2 കപ്പ് ഫ്രഷ് ക്രീം ചേർത്തു കൊടുക്കുക. എന്നിട്ട് രണ്ട് മിനിറ്റിന് ശേഷം ഫ്ലെയ്മ് ഓഫാക്കി വേറെ പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കി കൊടുക്കുക. തുടർന്ന് ഒരു ബൗളിലേക്ക് ഒഴിച്ച് സേർവ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |