SignIn
Kerala Kaumudi Online
Saturday, 21 September 2024 3.19 AM IST

ഇക്കാര്യങ്ങളറിഞ്ഞാൽ ഇനിയാരും ബിയർ കുടിക്കരുതെന്ന് പറയില്ല,​ കാരണമിതാണ്

Increase Font Size Decrease Font Size Print Page
health

ആൽക്കഹോൾ കണ്ടെന്റ് കുറവെന്ന കാരണത്താൽ ബിയറിനെന്നും സ്വീകാര്യത കൂടുതലാണ്. വീര്യം കുറവെന്നതിനാൽ തന്നെ പതിവായി ബിയർ കുടിക്കുന്നവരും നമുക്കിടയിലുണ്ട്. ജനപ്രിയമായ പാനീയമെന്നതിനപ്പുറം ബിയറുകൾക്ക് ദൂഷ്യഫലങ്ങളുമുണ്ട്. സ്ഥിരമായ ബിയർ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ അടിവയറ്റിലെ കൊഴുപ്പ് അമിതവണ്ണമായി മാറാം. ഇത് ശരീരത്തിന് ദോഷകരമാകുകയും ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യാം. എന്നാൽ ദോഷത്തോടൊപ്പം ഗുണങ്ങളും ബിയർ കുടിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്നുണ്ട്. 2021 ൽ നടത്തിയ പഠനത്തിൽ ബിയർ കുടിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. മദ്യത്തിനൊപ്പം കൂട്ടാമെങ്കിലും ബിയർ അത്ര അപകടകാരിയല്ല. ബിയർ നിയന്ത്രിതമായി കുടിച്ചാൽ ഗുണങ്ങൾ ഏറെയാണ്.

ഗുണങ്ങൾ എന്തെല്ലാം

  • മിതമായ അളവിൽ ദിവസേന ബിയർ കുടിച്ചാൽ അത് ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കുറയ്ക്കും. ബിയറുകളുടെ നിയന്ത്രിതമായ ഉപയോഗം ഹൃദയധമനികളിലെ തകരാറുകള്‍ 24.7 ശതമാനം കുറയ്ക്കും
  • ബിയറിലടങ്ങിയിരിക്കുന്ന സിലിക്കൺ എല്ലുകൾക്ക് ബലം നൽകുന്നു. പാലു പോലെ തന്നെ ബിയർ കുടിക്കുന്നതും എല്ലുകളുടെ ബലത്തിന് നല്ലതാണ്.
  • പല്ലുകളിലെ ദ്വാരവും ഇൻഫെക്ഷനും ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ ബിയറിന് സാധിക്കും.
  • ഡയബറ്റിസ് സാദ്ധ്യത കുറയ്ക്കാനും ബിയർ സഹായിക്കും.
  • വൈനിനേക്കാളും ആൽക്കഹോളിക് ഗ്രേപ്പ് ജ്യൂസിനേക്കാളുമധികം പ്രോട്ടീനും വൈറ്റമിൻ ബിയും ബിയറിൽ അടങ്ങിയിട്ടുണ്ട്. പലവിധ രോഗങ്ങളിൽ നിന്നും തടയുന്ന ആന്റിഓക്സിഡന്റ്സും ബിയറിൽ അടങ്ങിയിട്ടുണ്ട്.
  • ജങ്ക് ഫുഡ് കഴിക്കുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിയര്‍ ഉപയോഗിക്കുന്നത് വഴി സാധിക്കും. ബിയര്‍ ഉപയോഗിക്കുന്നത് മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ അളവ് ആവശ്യമായ തോതില്‍ നിലനിര്‍ത്താനും അന്നനാളത്തിന് കരുത്ത് പകരാനും സഹായിക്കുന്നു.

  • ബിയര്‍ ശാരീരിക വ്യവസ്ഥയെ ഉത്തേജിപ്പിച്ച് എച്ച്.ഡി.എല്‍ ലെവല്‍‌ ഉയര്‍ത്താന്‍ സഹായിക്കും.

  • ബിയറുകളിൽ ഫൈറ്റോകെമിക്കലുകളുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മിതമായ ഇതിൻ്റെ ഉപയോഗം കിഡ്നിയിൽ കല്ലുകൾ ഉണ്ടാവുന്നത് കുറയ്ക്കാൻ സഹായിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, LYFESTYLE, ALCOHOL, ADDICTION, HEALTH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.