രാജപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നോയൽ ടോം ജോസിനെതിരെ(32) സ്ത്രീ പീഡനത്തിന് രാജപുരം പൊലീസ് കേസെടുത്തു. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്ന നോയലിന്റെ ഭാര്യ പരപ്പ കാരാട്ടെ ബിൻസി ജോസഫിന്റെ(31) പരാതിയിലാണ് കേസെടുത്തത്. നോയൽ മുൻകൂർ ജാമ്യത്തിന് ഹർജി നൽകിയിട്ടുണ്ട്. നാല് വർഷം മുമ്പാണ് ഇരുവരുടെയും പ്രണയവിവാഹം നടന്നത്. ഇവർക്ക് മൂന്നു വയസുള്ള പെൺകുട്ടിയുണ്ട്. അതേസമയം മൂന്ന് ദിവസം മുമ്പ് ഭാര്യയുമായി വിവാഹമോചനം ആലോചിച്ചിരുന്നെന്നും ഇതിന് പിന്നാലെയാണ് പരാതി നല്കിയിരിക്കുന്നതെന്നും ചില യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രേരണ ഇതിനു പിന്നിലുണ്ടെന്നും നോയൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |