SignIn
Kerala Kaumudi Online
Friday, 26 April 2024 10.28 PM IST

ഒന്നല്ല രണ്ടല്ല അഞ്ചെണ്ണം, സ്വാതന്ത്ര്യ ദിനത്തിൽ അഞ്ച് ഇലക്ട്രിക് കാറുകളുമായി മഹീന്ദ്ര ഔദ്യോഗികമായി ഇവി വിപണിയിൽ 

electric-car-

സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് മഹീന്ദ്ര ഔദ്യോഗികമായി ഇവി വിപണിയിൽ പ്രവേശിക്കും. അഞ്ച് ഇലക്ട്രിക് കാറുകളുമായാണ് ഇന്ത്യൻ നിർമ്മാതാവ് ഗംഭീര അവതരണത്തിന് തയ്യാറെടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എസ് യു വി മോഡലുകളാവും ഇവ. വ്യത്യസ്തമായ ബോഡി ശൈലിയാണ് ഇവയോരോന്നിനും. ഇതിൽ ഒരെണ്ണത്തിന് എക്സ് യു വി 700മായി സാമ്യമുണ്ട്. ജനപ്രിയ മോഡലായ എക്സ് യു വി 700ന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ ഏറെ ചലനം സൃഷ്ടിച്ചേക്കും.

മുൻപ് മഹീന്ദ്ര പുറത്തു വിട്ട ടീസറുകളിൽ എക്സ് യു വികൾ അവയുടെ സി ആകൃതിയിലുള്ള എൽഇഡി ലൈറ്റുകളും ടെയിൽ ലാമ്പുകളും കാണിച്ചിരുന്നു. മറ്റൊരു വീഡിയോയിൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈടെക് ഡിസ്‌പ്ലേകളെ കുറിച്ചുള്ള വിവരങ്ങളാണ് നൽകുന്നത്. തത്സമയ ചാർജിംഗ് വിവരങ്ങൾ, കാലാവസ്ഥാ നിയന്ത്രണം, സീറ്റ് അഡ്ജസ്റ്റ്‌മെന്റ് തുടങ്ങിയ വിവരങ്ങൾ ഡിസ്‌പ്ലേയിൽ ഗ്രാഫിക്സ് സഹായത്തോടെ കാണിക്കുന്നുണ്ട്. യുകെയിലെ ഓക്സ്‌ഫോർഡ്ഷയറിലെ മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പ് സ്റ്റുഡിയോയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഹീന്ദ്രയുടെ ഡിസൈൻ മേധാവി പ്രതാപ് ബോസിന്റെ നേതൃത്വത്തിലാണ് ഇത് നിർവഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തിലെ പ്രഖ്യാപനത്തിൽ പ്രൊഡക്ഷൻ റെഡി മോഡലുകളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ഈ വർഷം അവസാനത്തോടെ ലോഞ്ച് ചെയ്‌തേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, MAHINDRA, ELECTRIC CAR, EV
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.