SignIn
Kerala Kaumudi Online
Friday, 26 April 2024 10.43 PM IST

വിവാഹം കഴിഞ്ഞാൽ ആദ്യത്തെ മൂന്ന് ദിവസം ടോയ്ലറ്റിൽ പോകാൻ സമ്മതിക്കില്ല, നിരീക്ഷിക്കാൻ കാവൽക്കാരനും, അബദ്ധത്തിൽ പോലും ഇവിടെ പോയി വിവാഹം ചെയ്യരുതേ

wedding-

ജാതി മത ദേശ ഭേദമന്യേ വിവാഹം ഏവർക്കും ആഘോഷങ്ങളുടേതാണ്. വിവാഹങ്ങൾക്ക് വിവിധ ഇടങ്ങളിൽ വ്യത്യസ്ത ആചാരങ്ങളും പിന്തുടരാറുണ്ട്. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ടിഡോംഗ് വിഭാഗത്തിലുള്ളവരുടെ ആചാരം കുറച്ച് കടുപ്പമാണ്. ഇവർ നവ നമ്പതികളെ മൂന്ന് ദിവസം തുടർച്ചയായി ബാത്ത് റൂം ഉപയോഗിക്കാൻ അനുവദിക്കില്ല. മണിയറയിൽ നിന്നും പുറത്തിറങ്ങാൻ പോലും ഇവർക്ക് അനുവാദം ഇല്ല. ദമ്പതികളെ നിരീക്ഷിക്കുന്നതിനായി കാവൽക്കാരനെയും നിയോഗിക്കും.

ഈ മൂന്ന് ദിവസങ്ങളിൽ നവദമ്പതികൾക്ക് കാര്യമായി ഭക്ഷണം പോലും നൽകാറില്ല. പരിമിതമായ അളവിൽ മാത്രമേ ഭക്ഷണവും പാനീയങ്ങളും നൽകുകയുള്ളു. കുടുംബ ജീവിതത്തിൽ സന്തോഷം നിലനിൽക്കാനും, ജനിക്കുന്ന കുട്ടികൾ മരിക്കാതിരിക്കാനുമാണ് ഈ ആചാരങ്ങൾ ഇവർ പാലിക്കുന്നത്. നവദമ്പതികളെ മൂന്ന് പകലും രാത്രിയുമാണ് മണിയറയ്ക്കുള്ളിൽ പൂട്ടിയിടുന്നത്.

മൂന്ന് ദിവസത്തെ വീട്ടുതടങ്കൽ ദമ്പതികൾക്കിടയിൽ ശക്തമായ ബന്ധം സൃഷ്ടിക്കുമെന്നും, സന്തോഷകരവും ആരോഗ്യകരവുമായ കുഞ്ഞുങ്ങളെ ജനിപ്പിക്കുമെന്നും ഇന്തോനേഷ്യക്കാർ വിശ്വസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TOILET, BEDROOM, MARRIAGE, WEDDING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.