തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി.ഇന്ന് ഛത്തീസ്ഗഡിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദമാകാനാണ് സാദ്ധ്യത.മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറിയാണ് സ്ഥിതി ചെയ്യുന്നത്.ഇതിന്റെ സ്വാധീനത്താലാണ് വ്യാപകമായ മഴ പ്രതീക്ഷിക്കുന്നതെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് വരെയും കർണാടക തീരത്ത് നാളെ വരെയും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മുന്നറിയിപ്പ്.കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |