കുമരകം: കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വൈദ്യുത ലൈനിൽ തട്ടി താഴേയ്ക്ക് വീണ യുവാവ് മരിച്ചു. ഇടുക്കി ചെറുതോണി കരിമ്പൻമണിപ്പാറ കോച്ചേരിക്കുടിയിൽ ജോളിയുടെ മകൻ അമൽ(24) ആണ് മരിച്ചത്. കുമരകത്ത് ഹോട്ടൽ ജീവനക്കരാനാണ് അമൽ. പത്ത് മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ബോട്ട് ജെട്ടിയിലെ ലോഡ്‌ജിൽ താമസിച്ചിരുന്ന സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് കുപ്പിവെള്ളവുമായി എത്തിയതായിരുന്നു അമൽ. സുഹൃത്തുക്കൾ ടെറസിൽ കാണുമെന്നു കരുതി അവിടെ എത്തിയപ്പോൾ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം കേട്ട് താഴേക്ക് നോക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വൈദ്യുതക്കമ്പിയിലും കടയുടെ ബോർഡിലും തട്ടിയാണ് അമൽ റോഡിലേക്ക് വീണത്. ശബ്‌ദം കേട്ടെത്തിയ സുഹൃത്തുക്കൾ അബോധാവസ്ഥയിലായിരുന്ന അമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. അമ്മ-ലാലി, സഹോദരൻ-അലൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |