SignIn
Kerala Kaumudi Online
Thursday, 19 September 2024 4.15 AM IST

പാലക്കാട് ഡി വൈ എഫ് ഐ വനിതാ നേതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Increase Font Size Decrease Font Size Print Page
surya-

പാലക്കാട്: ചിറ്റിലഞ്ചേരി കൊന്നല്ലൂരിൽ ഇരുപത്തിനാലുകാരിയെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ സ്വദേശി സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം.

murder-case

സ്വന്തം വീട്ടിൽത്തന്നെയാണ് സൂര്യപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം സ്റ്റേഷനിലെത്തി സൂര്യപ്രിയയെ താൻ കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു.

സൂര്യപ്രിയയും സുജീഷും ദീർഘനാളുകളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ചില തർക്കങ്ങളുണ്ടായെന്നും ഇതായിരിക്കാം കൃത്യം നടത്താൻ കാരണമെന്നുമാണ് സൂചന. ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടിയായിരുന്നു സൂര്യപ്രിയ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, MURDER CASE, SURYA PRIYA, DYFI, LOVER, ARRESTED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.