SignIn
Kerala Kaumudi Online
Friday, 19 April 2024 3.00 PM IST

ഗോതബയ സിംഗപ്പൂർ വിട്ടു, ഇനി തായ്ലാൻഡിൽ

gothabaya

സിംഗപ്പൂർ: സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് മുൻ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സ സിംഗപ്പൂർ വിട്ട് ബാങ്കോക്കിലേക്ക് വിമാനത്തിൽ പുറപ്പെട്ടതായി റിപ്പോർട്ട്. ഗോതബയയ്ക്ക് തായ്ലാൻഡ് സന്ദർശിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിലവിലെ ശ്രീലങ്കൻ സർക്കാർ അപേക്ഷ നൽകിയിരുന്നതായി തായ്ലാൻഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.

മാനുഷിക പരിഗണന പ്രകാരം 73കാരനായ ഗോതബയയ്ക്ക് താത്കാലിക സന്ദർശന അനുമതി നൽകിയതായി തായ്ലാൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒ ചാ അറിയിച്ചു. എന്നാലിത് രാഷ്ട്രീയ അഭയം നൽകലല്ലെന്നും രാജ്യത്ത് കഴിയുന്ന കാലയളവിൽ യാതൊരുവിധി രാഷ്ട്രീയ പ്രവർത്തനവും അനുവദിക്കില്ലെന്നും പ്രയുത് വ്യക്തമാക്കി.

വ്യാഴാഴ്ച ഗോതബയ സിംഗപ്പൂർ വിട്ടതായി സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക്‌പോയിന്റ്സ് അതോറിട്ടി വ്യക്തമാക്കിയിരുന്നു.

നയതന്ത്ര പാസ്‌പോർട്ടുമായി തായ്ലാൻഡിലെത്തുന്ന ഗോതബയയ്ക്ക് നിയമപ്രകാരം 90 ദിവസം

അവിടെ തങ്ങാനാകും. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്ത ഗോതബത ഇതുവരെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാലദ്വീപ് വഴി ജൂലൈ 14ന് സിംഗപ്പൂരിലെത്തിയ ഗോടബയക്ക് പിന്നീട് സിംഗപ്പൂർ സർക്കാർ വിസ നീട്ടിക്കൊടുക്കുകയും ചെയ്തു.


പ്രക്ഷോഭത്തിന് താത്കാലിക വിരാമം

ശ്രീലങ്കയിൽ രാജപക്സ കുടുംബത്തിന്റെ ഭരണം അവസാനിപ്പിച്ച ജനകീയ പ്രക്ഷോഭം അവസാനിപ്പിച്ച് പ്രതിഷേധകേന്ദ്രമായ ഗോൾ ഫേസ് പ്രോമെനെയ്ഡിൽ നിന്നാണ് പ്രക്ഷോഭകർ ഒഴിഞ്ഞു. ഇതോടെ 123 ദിവസം നീണ്ട സമരത്തിന് വിരാമമായി. പ്രക്ഷോഭം താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും അതേസമയം, ഭരണസംവിധാനത്തിൽ സമൂല മാറ്റത്തിനായുള്ള പ്രയത്നങ്ങൾ തുടരുമെന്നും സമര നേതാവ് മനോജ് നനയങ്കാര പറഞ്ഞു.

ഏപ്രിൽ ഒമ്പതിന് സർക്കാർ വിരുദ്ധ സമരം ശക്തമായത് മുതൽ ഗോൾ ഫേസ് പ്രോമെനെയ്ഡ് ആയിരുന്നു പ്രധാന സമരകേന്ദ്രം.

ജൂലായ് 14ന് ഗോതബയ രാജപക്സ രാജ്യംവിട്ടതോടെ ജനകീയ പ്രതിഷേധം തണുത്തിരുന്നു. എന്നാൽ, ഗോൾഫേസ് പ്രോമെനെയ്ഡിൽ പ്രക്ഷോഭകർ തുടർന്നു.

പിന്നാലെ അധികാരമേറ്റ റെനിൽ വിക്രമസിംഗെ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തിനും പൊലീസിനും നിർദ്ദേശം നൽകിയിരുന്നു. ആഗസ്റ്റ് അഞ്ചിനകം ഗോൾ ഫേസ് പ്രോമെനെയ്ഡ് വിട്ടുപോകണമെന്ന് പൊലീസ് പ്രക്ഷോഭകർക്ക് അന്ത്യശാസനം നൽകി. ഇത് തള്ളിയ പ്രക്ഷോഭകർ കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നീട് അത് പിൻവലിക്കുകയും പ്രക്ഷോഭം അവസാനിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GOTHABAYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.