യോദ്ധയിലെ അക്കോസേട്ടന്റെ റിമ്പോച്ചെയെ ഓർമയുണ്ടോ? കുട്ടിത്താരത്തെ ഓർമിപ്പിക്കും വിധമുള്ള ഒരു താരപുത്രിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാണ് ആ താരപുത്രി എന്നല്ലേ?
അവതാരകയും നടിയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്റെയും പൊന്നോമനയായ നിലയാണ് ആ താരപുത്രി. മൊട്ടയടിച്ച്, ഒറ്റനോട്ടത്തിൽ ലാമയെപ്പോലെ തോന്നിപ്പിക്കുന്ന നിലയാണ് ചിത്രങ്ങളിലുള്ളത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് പേളി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരങ്ങൾ അടക്കം നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. റിമ്പോച്ചെ തിരികെയെത്തിയെന്നാണ് നടി ശിൽപ ബാലയുടെ കമന്റ്.
ജനിച്ച നാൾ മുതൽ സോഷ്യൽ മീഡിയയിൽ താരമാണ് നില. കുഞ്ഞിന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും പേളി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മാർച്ചിലായിരുന്നു നിലയുടെ ഒന്നാം പിറന്നാൾ. ജന്മദിനാഘോഷ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |