SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 PM IST

രാവിലെ മകനോടൊപ്പം സ്കൂളിൽ പോയി പഠിക്കും, വൈകിട്ട് ജോലിയ്ക്ക് പോകും; കടുത്ത സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും പഠനം തുടരാൻ കാരണമിതെന്ന് പാർവതി

Increase Font Size Decrease Font Size Print Page
parvathy

വർഷങ്ങൾക്ക് മുമ്പ് പഠനം അവസാനിപ്പിച്ച അമ്മ മക്കളോടൊപ്പം വീണ്ടും സ്കൂളിൽ പോകുന്ന കാഴ്ച നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ട്. അത്തരത്തിൽ വിവാഹത്തിലൂടെ മുടങ്ങിപ്പോയ തന്റെ പഠനം വീണ്ടും ആരംഭിച്ച പാർവതി സുനാറിനെ പറ്റിയാണ് പറയാൻ പോകുന്നത്.

നേപ്പാളി സ്വദേശിയായ പാർവതി സുനാർ തന്റെ 15-ാം വയസിലാണ് വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു. 16-ാം വയസിൽ അമ്മയായതോടെ അവർക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് രണ്ടാമത്തെ കുട്ടി ജനിച്ചതോടെ ഇവർക്ക് പഠനം തുടരണമെന്ന സ്വപ്നം മറക്കണമെന്ന അവസ്ഥയായി. പിന്നീട് വർഷങ്ങൾക്ക് ശേഷം പാർവതിയുടെ അമ്മായിയമ്മയുടെ പിന്തുണയോടെ പഠനം പുനരാരംഭിക്കുകയായിരുന്നു. പതിനൊന്ന് വയസായ തന്റെ മൂത്ത മകനോടൊപ്പമാണ് പാർവതി ഇപ്പോൾ പഠിക്കുന്നത്.

'സ്കൂളിലേയ്ക്ക് നടക്കുന്ന വഴി ഞങ്ങൾ പഠിക്കുന്ന കാര്യങ്ങൾ സംസാരിച്ചുകൊണ്ടാണ് പോകുന്നത്. അമ്മയ്ക്ക് എപ്പോഴും എന്നെക്കാൾ കൂടുതൽ മാർക്ക് കിട്ടാറുണ്ട്. അമ്മയോടൊപ്പം ഒരേ ക്ലാസിൽ പഠിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.'- പാർവതിയുടെ മകൻ പറഞ്ഞു.

'പഠനം ഞാൻ ആസ്വദിക്കുകയാണ്. മകന്റെ സഹപാഠിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. 29 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നേപ്പാളിൽ 57 ശതമാനം സ്ത്രീകൾ മാത്രമാണ് വിദ്യാഭ്യാസം നേടിയിട്ടുള്ളത്. കൂടുതൽ സ്ത്രീകൾ വിദ്യാഭ്യാസം നേടണം.'- പാർവതി പറഞ്ഞു.

parvathy

സാമ്പത്തിക പ്രതിസന്ധി കാരണം സ്കൂൾ പഠനത്തിന് ശേഷം പാർവതി കൃഷിയിടങ്ങളിൽ ഭർത്താവിനൊപ്പം ജോലിയ്ക്ക് പോകാറുണ്ട്. ഒരു ജോലി നേടി കുടുംബത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറ്റണം എന്നതാണ് പാർവതിയുടെ ഇപ്പോഴത്തെ ആഗ്രഹം. മകനെ പഠിപ്പിച്ച് ഡോക്ടറാക്കണമെന്നും പാർവതി പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PARVATHY, WOMAN RETURNS TO SCHOOL, RESTARTS EDUCATION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.