താഷ്കന്റ്: എ.എഫ്.സി ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഗോകുലം വനിതാ ടീമിന് അനുമതിയില്ല. ഓൾ ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് അന്തരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ വിലക്ക് ലഭിച്ചിരിക്കുന്നതിനാൽ ഗോകുലം വനിതാ ടീമിന് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ലെന്നും ടീമിനോട് ഉസ്ബെക്കിസ്ഥാനിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനും ദേശീയ കായിക മന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യൻ ക്യാപ്ടൻ ആശാലതാ ദേവി നയിക്കുന്ന 23 അംഗ ടീം നാളെ നാട്ടിലേക്ക് തിരിക്കും. എ.ഐ.എഫ്.എഫിന് ഫിഫയുടെ വിലക്ക് വരുന്ന സമയത്ത് ഗോകുലം കേരള ഉസ്ബെക്കിൽ ആയിരുന്നു എന്ന് ചൂണ്ടിക്കാണിച്ച് കായികമന്ത്രാലയം ഫിഫയ്ക്ക് ഇമെയിൽ അയച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |