ന്യൂഡൽഹി: ബി.ജെ.പി നേതാവും ടിക് ടോക് താരവും ടെലിവിഷൻ അവതാരകയുമായിരുന്ന സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഗോവ സന്ദർശനത്തിനിടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
ഹരിയാനയിലെ ആദംപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്ണോയിയോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോ താരമായിരുന്നു. 2016 ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടി വി സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ഭർത്താവ് സഞ്ജയ് ഫോഗട്ട് 2016 ഡിസംബറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മകൾ യശോധര ഫോഗട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |