ന്യൂ ഡൽഹി:അപകടകരമായ ചരക്കുകളും, ആർഗോൺ, നൈട്രജൻ, ഓക്സിജൻ തുടങ്ങിയ വാതകങ്ങളും വഹിക്കുന്ന, ദേശീയ പെർമിറ്റിന്റെ പരിധിയിൽ വരാത്ത വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങൾ നിർബന്ധമാക്കുന്നു.
ഇത്തരം വാഹനങ്ങളിൽ 2023 ജനുവരി ഒന്നിന് മുൻപ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
സെപ്തംബർ ഒന്നിന് ശേഷം നിർമ്മിക്കുന്ന എൻ.2, എൻ.3 വിഭാഗങ്ങളിലുള്ള എല്ലാ വാഹനങ്ങളുടെയും പുതിയ മോഡലുകളിൽ ഇത് നിർബന്ധമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |