ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമിട്ട് പാകിസ്ഥാൻ ചാവേറുകളെ അയച്ചെന്ന് പിടിയിലായ ഭീകരന്റെ വെളിപ്പെടുത്തൽ. പാക് കേണൽ യൂനസ് ആണ് അഞ്ചു പേരടങ്ങുന്ന സംഘത്തെ അയച്ചതെന്ന് സൈന്യം പിടികൂടിയ ഭീകരൻ തബ്രാക്ക് ഹുസൈൻ വെളിപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് ഇയാൾ സൈന്യത്തിന്റെ പിടിയിലായത്,
രഹസ്യാന്വേഷണ ഏജൻസികളും സൈന്യവും നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പരിശീലനവും പിന്തുണയും കിട്ടിയിരുന്നതായി ഇയാൾ വെളിപ്പെടുത്തിയിരുന്നു.
രണ്ടുവർഷത്തോളം പാക് ഇന്റലിജൻസ് യൂണിറ്റിൽ ജോലി ചെയ്തിട്ടുണ്ടെന്നും നേരത്തയും നുഴഞ്ഞു കയറാൻ ശ്രമിച്ചിരുന്നെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |