തിരുവനന്തപുരം: ന്യൂസ് പ്രിന്റിന്റെ വില ക്രമാതീതമായി വർദ്ധിക്കുന്നത് അച്ചടിമാദ്ധ്യമരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. മുമ്പത്തേതിന്റെ ഇരട്ടിയോ അതിലധികമോ വിലയ്ക്ക് ന്യൂസ് പ്രിന്റ് വാങ്ങേണ്ട സ്ഥിതിയാണിപ്പോൾ. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ന്യൂസ് പ്രിന്റ് ഇറക്കുമതി 55 ശതമാനം ഇടിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. കൂടാതെ കേന്ദ്രം അഞ്ച് ശതമാനം ഇറക്കുമതി ചുങ്കവും ചുമത്തി.
കൊവിഡ് പ്രതിസന്ധിയിൽ വിദേശ രാജ്യങ്ങളിലെ ന്യൂസ് പ്രിന്റ് ഫാക്ടറികൾ പൂട്ടിയതും ഉത്പാദനത്തിന് തിരിച്ചടിയായി. പത്രവ്യവസായത്തിലെ ചെലവിന്റെ 50 ശതമാനവും ന്യൂസ് പ്രിന്റിനായാണ്. കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ഫാക്ടറി പൂർണതോതിൽ ഉത്പാദനം നടത്തുമ്പോൾ മാദ്ധ്യമ സ്ഥാപനങ്ങൾക്കാവശ്യമായ ന്യൂസ് പ്രിന്റ് അവിടെ നിന്ന് വാങ്ങാമെന്നും യു.എ. ലത്തീഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |