ശിവഗിരി : ശ്രീനാരായണഗുരുദേവന്റെ 168-ാമത് ജയന്തി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 4 മുതൽ 10 വരെ ജയന്തി വാരമായി ആഘോഷിക്കും.
നാലിന് രാവിലെ 9 മണിക്ക് സന്യാസി വര്യൻമാരുടെ നേതൃത്വത്തിൽ മഹാസമാധി സന്നിധിയിൽ സമൂഹാർച്ചനയും വിശേഷാൽ ഗുരുപൂജയും. ധർമ്മസംഘം ട്രസ്റ്റ്
പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി വാരാഘോഷ സന്ദേശം നൽകും. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയുടെ കോളേജ് ഒഫ് നഴ്സിംഗ് ഹാളിൽ ജയന്തി വാരാഘോഷ സമ്മേളനം നടക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി
ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം പ്രസിഡന്റ് സ്വാമി
സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ട്രഷറർ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തും.
ഓണാഘോഷങ്ങളുടെ ഉദ്ഘാടനം മെഡിക്കൽ മിഷൻ സെക്രട്ടറി സ്വാമി വിശാലാനന്ദ നിർവഹിക്കും. ശിവഗിരി ആയുഷിന്റെ നേതൃത്വത്തിൽ ആയൂർവേദ, ഹോമിയോ, യോഗ ആൻഡ് നാച്ചുറോപതി സൗജന്യ മെഡിക്കൽ ക്യാമ്പ് 4 മുതൽ 10 വരെ ഉണ്ടായിരിക്കും. അലോപ്പതി വിഭാഗത്തിൽ 4 ന് വ്യാപാരി വ്യവസായികൾക്കും 5 ന് ടാക്സി ജീവനക്കാർക്കും 6 ന് ചുമട്ടു തൊഴിലാളികൾക്കും 7 നും 8 നും പൊതുജനങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾനൽകും. ജയന്തി ദിനമായ പത്തിന് എല്ലാ ചികിത്സാ വിഭാഗത്തിലും സൗജന്യ പരിശോധനയും, സൗജന്യ ഡയാലിസിസും ലഭ്യമാണ്. ജയന്തി വാരാഘോഷത്തിന്റെഭാഗമായി ആശുപത്രിയും പരിസരവും വൈദ്യുത ദീപാലങ്കാരം നടത്തും. സ്കൂൾ, കോളേജുകളിൽ വിവിധ കലാപരിപാടികളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |