തിരുവനന്തപുരം: കേരളസർവകലാശാല ബി. എഡ് പ്രവേശനത്തിനുളള ഒന്നാം ഘട്ട അലോട്ട്മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ. അപേക്ഷാനമ്പറും പാസ്വേർഡും ഉപയോഗിച്ച് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ ഫീസ് ഓൺലൈനായി അടച്ച ശേഷം മെമ്മോയും പ്രൊഫൈൽ പ്രിന്റൗട്ടും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ 30നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾ http://admissions.keralauniversity.ac.in ൽ.
കാര്യവട്ടം കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ) എം.ബി.എ (ഈവനിംഗ് - ജനറൽ) പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം. വിവരങ്ങൾ www.admission.keralauniversity.ac.in ൽ.
സെപ്റ്റംബർ 15 ന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
പൊലീസ് ട്രെയിനിംഗ് കോളേജിൽ ഇഗ്നോ കോഴ്സുകൾ
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുക്കാം. ക്രിമിനൽ ജസ്റ്റിസിൽ പി.ജി ഡിപ്ലോമ, സൈബർ ലായിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് www.ignou.ac.in വെബ്സൈറ്റിൽ അപേക്ഷിക്കാം. ഇമെയിൽ: ignoucentreptc40035p@gmail.com, ഫോൺ: 9447481918, 9497905805
പ്ളസ് വൺ സ്പോർട്സ് ക്വാട്ട
അവസാന അലോട്ട്മെന്റ്
തിരുവനന്തപുരം: പ്ളസ് വൺ സ്പോർട്സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റ് റിസൽട്ട് 29ന് രാവിലെ 10 മുതൽ പ്രവേശനം സാദ്ധ്യമാകും വിധം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplemantary Resulst ലിങ്കിൽ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ 30ന് വൈകിട്ട് 5ന് മുമ്പായി സ്ഥിരപ്രവേശനം നേടണം. സ്പോർട്സ് ക്വാട്ട വഴിയുള്ള അവസാന അലോട്ട്മെന്റാണിത്.
മാർ ഇവാനിയോസിൽ പി. ജി:
എസ്.സി, എസ്.ടി ഒഴിവുകൾ
തിരുവനന്തപുരം: മാർ ഇവാനിയോസ് ഓട്ടോണോമസ് കോളേജിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡേറ്റ അനലിറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ഇംഗ്ലീഷ്, ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്, മലയാളം വിത്ത് മീഡിയ സ്റ്റഡീസ് എന്നീ പി.ജി പ്രോഗ്രാമുകളിൽ എസ്.സി, എസ്. ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 30 ന് ഉച്ചയ്ക്ക് 1.30 ന് കോളേജ് സിൽവർ ജൂബിലി ഹാളിൽ എത്തണം.
ഖുർആൻ സ്റ്റഡി സെന്റർ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ സംസ്ഥാനതലത്തിൽ നടത്തിയ വാർഷികപരീക്ഷയുടെ ഫലപ്രഖ്യാപനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് നിർവഹിച്ചു. പ്രിലിമിനറി പരീക്ഷയിൽ ബബിത ബീഗം (തിരുവനന്തപുരം), സാബിറ അബൂബക്കർ ( കണ്ണൂർ), ഡോ. എ.ഐ.ഖമറുദ്ദീൻ ( പാലക്കാട്) എന്നിവരും സെക്കൻഡറി പരീക്ഷയിൽ അമീന നിലോഫർ കുർ ചീത് എസ് ( തിരുവനന്തപുരം), പി.എം. ജമാലുദ്ദീൻ (എറണാകുളം), സാബിറ പാറമ്മൽ മുഹമ്മദ് ( കോഴിക്കോട്) എന്നിവരും യഥാക്രമം ആദ്യ മൂന്നു റാങ്കുകൾ നേടി. സമ്മാനങ്ങൾ ജനുവരിയിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ നൽകുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ ശിഹാബ് പൂക്കോട്ടൂർ അറിയിച്ചു.
യു.പി.എസ്.സി വിളിച്ചു
റീഹാബിലിറ്റേഷൻ ഓഫീസർ
ന്യൂഡൽഹി: യു.പി.എസ്.സി റീഹാബിലിറ്റേഷൻ ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in വഴി അപേക്ഷിക്കാം. അപേക്ഷിച്ചശേഷം പ്രിന്റ് ഔട്ട് സൂക്ഷിച്ചുവയ്ക്കണം. ആന്ത്രപ്പൊളജിസ്റ്റ് (1), അസി.സെൻട്രൽ ഇന്റലിജന്റ്സ് ഓഫീസർ (4), സയന്റിസ്റ്റ് ബി (7), റീഹാബിലിറ്റേഷൻ ഓഫീസർ (4), ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ (3) എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദാംശങ്ങൾ വെബ്സൈറ്റിൽ. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് വിളിക്കും. അപേക്ഷാഫീസ് 25 രൂപയാണ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
പത്താംതരം തുല്യതാ പരീക്ഷ ഹാൾ ടിക്കറ്റ്
തിരുവനന്തപുരം: സെപ്തംബർ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഹാൾ ടിക്കറ്റ് പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.equivalency.kerala.gov.in ൽ ലഭ്യമാണ്.
വിക്ടേഴ്സിൽ 'സത്യമേവ ജയതേ''
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിൽ ഡിജിറ്റൽ പഠനവും ഗുണദോഷവശങ്ങളും വിശദീകരിക്കുന്ന 'സത്യമേവ ജയതേ' എന്ന പരിപാടി നാളെ മുതൽ സംപ്രേഷണം ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് 6.30നും പുനഃസംപ്രേഷണം ചൊവ്വ മുതൽ വെള്ളി വരെ രാവിലെ 8.30നുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |