റാന്നി : പെരുനാട് മാടത്തുംപടിയിൽ സി.പി.എം, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് നാല്പതോളം കുടുംബങ്ങൾ ബി.ജെ.പിയിൽ ചേർന്നു. സോമസുന്ദരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് ഷാളണിയിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, മണ്ഡലം പ്രസിഡന്റ് സന്തോഷ്കുമാർ, പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ, വിനോദ് എം.എസ്, സാനു മാമ്പാറ, ഹരിദാസ് തോണിക്കടവിൽ, വസന്താ സുരേഷ്, ജിജു ശ്രീധർ, അജി മോൻ, ഹരി,സോമരാജൻ,രാജൻ മാടമൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |