ന്യൂഡൽഹി : ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ മത്സരിച്ച ഇന്ത്യൻ വനിതാ ഡിസ്കസ് ത്രോ താരം നവ്ജീത് കൗർ ധില്ലൻ ഉത്തേജക പരിശോധനയിൽ കുടുങ്ങി.കഴിഞ്ഞ ജൂൺ 24ന് കസാഖിസ്ഥാനിൽ നടന്ന ഒരു മീറ്റിനിടെ അന്തരാഷ്ട്ര ഉത്തേജക വിരുദ്ധസമിതി നടത്തിയ പരിശോധനയിലാണ് നവ്ജീത് മരുന്നടിച്ചതായി തെളിഞ്ഞത്. ഇതോടെ താരത്തെ മൂന്ന് വർഷത്തേക്ക് വിലക്കിയിരിക്കുകയാണ്. കോമൺവെൽത്ത് ഗെയിംസിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നവ്ജീത് ഈ വർഷം നടന്ന മൂന്ന്ദേശീയ മീറ്റുകളിലും സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിന് മുമ്പ് ഇന്ത്യൻ താരങ്ങളായ ധനലക്ഷ്മി,ഐശ്വര്യ ബാബു എന്നിവർ ഉത്തേജകമരുന്നടിക്ക് പിടിയിലായിരുന്നു.