ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ബംഗ്ളാദേശിനെ നേരിടുന്നു. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവായി കാണാം.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് അഫ്ഗാൻ എത്തുന്നത്. ശ്രീലങ്കയെ 105 റൺസിൽ ആൾഒൗട്ടാക്കിയശേഷമാണ് അഫ്ഗാൻ എട്ടുവിക്കറ്റിന് വിജയിച്ചത്.ഫസൽഹഖ് ഫറൂഖി, നവീൻ ഉഅ ഹഖ് എന്നീ പേസർമാരാണ് അഫ്ഗാനിസ്ഥാന്റെ ശക്തി.
ഇന്ന് ജയിച്ചാൽ അഫ്ഗാനിസ്ഥാന് സൂപ്പർ ഫോർ റൗണ്ടിലെത്താനാകും.
ബംഗ്ളാദേശിന്റെ ആദ്യ മത്സരമാണിത്.ആൾറൗണ്ടർ ഷാക്കിബ് അൽ ഹസനാണ് ബംഗ്ളാദേശിനെ നയിക്കുന്നത്.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷം കളിച്ച 13 ട്വന്റി-20 മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് ബംഗ്ളാദേശിന് ജയിക്കാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |