തിരുവനന്തപുരം: കേരളസർവകലാശാലയിൽ ബി.എഡ്. പ്രവേശനത്തിനുളള രണ്ടാം ഘട്ട അലോട്ട്മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ചവർ പ്രൊഫൈൽ മുഖേന യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച ശേഷം മെമ്മോയും പ്രൊഫൈൽ പ്രിന്റൗട്ടും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ നൽകിയ തീയതിയിൽ ഹാജരാകണം. തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുളള അലോട്ട്മെന്റിൽ പരിഗണിക്കുന്നതിന് ഫീസ് അടച്ച് സ്ഥിരഅഡ്മിഷൻ നേടണം.
വിവരങ്ങൾ http://admissions.keralauniversity.ac.in ൽ.
കമ്മ്യൂണിറ്റി ക്വാട്ട ബിരുദ പ്രവേശനം 12 വരെ
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് സെപ്തംബർ 12 വരെ ഒാൺലൈനിൽ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ടമെന്റിനായി ഓൺലൈൻ അപേക്ഷ നൽകിയ/നൽകുന്നവർക്ക് മാത്രമേ ഈ സീറ്റുകളിലേക്ക് അപേക്ഷിക്കാൻ കഴിയൂ. വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താത്പര്യമുള്ള വിഷയങ്ങൾ/കോളേജുകൾ മുൻഗണന അനുസരിച്ച് പ്രത്യേക ഓപ്ഷനായി നൽകണം. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ. ഈ വർഷം മുതൽ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം അലോട്ട്മെന്റ് മുഖേന നടത്തും.
പിജി
മാറ്റം വരുത്താം
ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഓപ്ഷൻ നൽകാനും അപേക്ഷയിൽ തിരുത്തൽ വരുത്താനും അവസരം. ഇന്നു മുതൽ 12വരെ പുതിയ രജിസ്ട്രേഷൻ നടത്തുകയോ, തിരുത്തൽ വരുത്തുകയോ ചെയ്യാം. വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
എം.ഫാം പ്രവേശനം: സംവരണ ലിസ്റ്റായി
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ എം.ഫാം പ്രവേശനത്തിനുള്ള അന്തിമ സാമുദായിക സംവരണം ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ: 04712525300
പ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഈ മാസം 15ന് രാവിലെ 10മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും. രണ്ടു സ്വകാര്യ സ്ഥാപനങ്ങളിലെ 51 ഒഴിവുകളിലേക്കാണ് പ്ലസ്ടു/പി.ജി/ബി.ടെക്/ഡിപ്ലോമ യോഗ്യതയുള്ളവർക്കായി ഡ്രൈവ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർ 13ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് https://bit.ly/3wt4Yvb എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM ഫോൺ-0471-2304577.
കോളേജുകൾക്ക് ഓണാഅവധി 3മുതൽ 11വരെ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും മൂന്നു മുതൽ 11വരെ ഓണാഅവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ: പരീക്ഷ നാളെ
തിരുവനന്തപുരം: വനം വകുപ്പിലേക്ക് ആദിവാസി വിഭാഗത്തിൽ നിന്നും സ്പെഷ്യൽ റിക്രൂട്ടുമെന്റിലൂടെ നടക്കുന്ന 500 ബീറ്റ് ഫോറസ്റ്റ് ഓഫീസറന്മാരുടെ ഒ.എം.ആർ.പരീക്ഷ നാളെ ഉച്ചയ്ക്ക് 1.30മുതൽ 3.30വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |