ന്യൂഡൽഹി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്ന കേസിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ടീസ്ത സെതൽ വാദ് ജയിൽ മോചിതയായി. ജൂൺ 26 നായിരുന്നു ടീസ്ത അറസ്റ്റിലായത്. ജാമ്യ നടപടികൾക്കായി സെഷൻസ് ജഡ്ജി വി.എ.റാണയ്ക്ക് മുന്നിലാണ് ഹാജരാക്കിയത്. 25,000 രൂപയുടെ സ്വന്തം ജാമ്യത്തിലും അനുവാദമില്ലാതെ ഇന്ത്യ വിട്ട് പോകരുതെന്ന നിബന്ധനയിലുമാണ് ജാമ്യം.