തൃശൂർ: എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റായി പി.കെ. രാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ ചെയർമാനാണ്. നാലാം തവണയാണ് വൈസ് പ്രസിഡന്റാകുന്നത്. യൂത്ത് കോൺഗ്രസ് (എസ്) തൃശൂർ ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് (എസ്) ജില്ലാ ജനറൽ സെക്രട്ടറി, പ്രസിഡന്റ്, എൻ.സി.പി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ്, കേരള അബ്കാരി വെൽഫയർ ബോർഡ് ചെയർമാൻ, സമ്പൂർണ സാക്ഷരതായത്നം, ജനകീയാസൂത്രണ പദ്ധതി എന്നിവയുടെ സംസ്ഥാന റിസോഴ്സ് പേഴ്സൺ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേച്ചേരി പെരുമണ്ണ് കളരിക്കൽ കുടുംബാംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |