തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിൽതർക്കങ്ങളുടെ എണ്ണം കുറയുന്നതായും പരാതികളിൽ തൊഴിൽ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ച് പരിഹാരം കാണുന്നതായും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ ദേശഭക്തിഗാന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലാളികൾക്കായി സംസ്ഥാനതലത്തിൽ തൊഴിൽ വകുപ്പ് നടത്തിയ ആദ്യ മത്സരമായിരുന്നു ഓൺലൈൻ ദേശഭക്തിഗാന മത്സരം. ആകെ 159 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പത്തനംതിട്ട കുളനടയിലെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഒന്നാം സ്ഥാനവും പാലക്കാട് തങ്കം ഹോസ്പിറ്റൽ രണ്ടാം സ്ഥാനവും തലശേരി സെഞ്ച്വറി ഫാഷൻ മൂന്നാം സ്ഥാനവും നേടി.
തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ നവ്ജോത് ഖോസ, അഡീ. ലേബർ കമ്മിഷണർമാരായ രഞ്ജിത് പി. മനോഹർ, കെ. ശ്രീലാൽ, കെ.എം. സുനിൽ, സിബി ജോൺ, ഡയോണ ബൈജു തുടങ്ങിയവർ സംസാരിച്ചു.
ക്യാപ്ഷൻ: തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ഓൺലൈൻ ദേശഭക്തിഗാന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യുന്നു.തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ നവ്ജോത് ഖോസ എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |